Saturday, April 4, 2009

നബി വചനങ്ങൾ

1. കാരുണ്യം / ദയ
"പരസ്പരം ദയ കാണിക്കുന്നവരോട്‌ കരുണാമയൻ ദയ കാണിക്കും,
ഭൂമിയിലുള്ളവരോട്‌ മുഴുവൻ നിങ്ങൾ ദയ കാണിക്കുക;
എന്നാൽ ആകാശത്തുള്ളവർ നിങ്ങളോട്‌ ദയ കാണിക്കും."

(തിർമുദി)

2. ജ്ഞാനം.

രണ്ടു കാര്യങ്ങളിലേ അസൂയ പാടുള്ളൂ,
(ഒന്ന്) അല്ലാഹു സമ്പത്ത്‌ നൽകിയ ഒരാൾ; അത്‌ സത്യ (മാർഗ്ഗ)ത്തിൽ ചിലവു ചെയ്യാൻ അവന്‌
അധികാരം നൽകപ്പെട്ടിരിക്കുന്നു,
(രണ്ട്‌) അല്ലാഹു ജ്ഞാനം നൽകിയവൻ. അതു കൊണ്ട്‌ അവൻ കർമ്മ നിർവ്വഹണം നടത്തുന്നു. അതു പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു.

(ബുഖാരി)

3. നിത്യ കർമ്മങ്ങൾ.

മനുഷ്യൻ മരിച്ചാൽ മൂന്നെണ്ണമൊഴികെ അവന്റെ (മുഴുവൻ) കർമ്മങ്ങളും മുറിഞ്ഞു പോകുന്നതാണ്‌.
തുടർന്നു പോകുന്ന ദാനം,
ഉപകാരം ലഭിക്കുന്ന ജ്ഞാനം,
അവനു വേണ്ടി പ്രാർത്ഥിക്കുന്ന നല്ല സന്താനം
(എന്നിവയാകുന്നു വേർപ്പെടാത്ത മൂന്നു പുണ്യങ്ങൾ).

(മുസ്‌ലിം)

4. ഞാന സമ്പാദനം.

വിജ്ഞാന സമ്പാദനത്തിനായി ഒരാൾ ഒരു വഴിക്കിറങ്ങിയാൾ
അതു നിമിത്തം അവന്‌ അല്ലാഹു സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും. ഒരാളുടെ കർമ്മം അയാളെ പിന്നിലാക്കിയാൽ
അവന്റെ തറവാട്ടു മഹിമ അവനെ മുന്നിലെത്തിക്കുകയില്ല.

(അബൂ ദാവൂദ്‌)

5- ഭക്തിയും പാണ്ഡിത്യവും.

ആയിരം ഭക്തന്മാരേക്കാൾ ഒരു പണ്ഡിതനോടാണ്‌
പിശാചിന്‌ കൂടുതൽ പ്രയാസപ്പെടേണ്ടി വരുന്നത്‌
(തിർമുദി)

6. വിജ്ഞാനവും ഉപകാരവും

"ഉപകാരം ലഭിക്കുന്ന വിജ്ഞാനത്തിനായി
നിങ്ങൾ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുവീൻ.
ഒരുപകാരവും ലഭിക്കാത്ത വിജ്ഞാനത്തിൽ നിന്നും
നിങ്ങൾ അല്ലാഹുവിനോട്‌ അഭയം തേടുകയും ചെയ്യുവീൻ.
"
(ഇബ്നു മാജ:)

7. പണ്ഡിതന്മാർ

"ഭൂമിയിൽ പണ്ഡിതന്മാരുടെ ഉപമ
'കരയിലും കടലിലും ഇരുട്ടിൽ വഴികാണിക്കുന്ന
ആകാശത്തിലെ നക്ഷത്രങ്ങളെ' പോലെയാണ്‌.
നക്ഷത്രങ്ങൾ മാഞ്ഞു പോയാൽ
പഥികർ വഴി പിഴച്ചു പോകാൻ സാധ്യതയുണ്ട്‌".

(അഹ്‌മദ്‌)

8. കപട വിശ്വാസം.

കപട വിശ്വാസിയുടെ ലക്ഷണം മൂന്നെണ്ണമാകുന്നു:
നാവെടുത്താൽ കളവു പറയും
വാഗ്‌ദാനം ചെയ്താൽ ലംഘിക്കു
, വിശ്വസിച്ചാൽ വഞ്ചിക്കു.
(മുസ്‌ലിം)

9- മതാപിതാക്കൾ

ഒരിക്കൽ ഒരാൾ തിരുനബിയുടെ മുമ്പിൽ വന്ന് ഞാനും യുദ്ധത്തിനു വരട്ടേ എന്നപേക്ഷിച്ചു. അവിടുന്ന് അയാളോട്‌ ചോദിച്ചു
" നിങ്ങൾക്ക്‌ മതാപിതാക്കളുണ്ടോ?".
അയാൾ 'അതേ' എന്നു പറഞ്ഞു.
തിരുനബി അപ്പോൾ ഇങ്ങനെ അരുളി
"എങ്കിൽ നീ അവർക്കു വേണ്ടി പൊരുതുക"

(ബുഖാരി)

10- മതാ പിതാക്കൾ
"ഏറ്റവും വലിയ പാതകമാകുന്നു ഒരാൾ തന്റെ മാതാപിതാക്കളെ ശപിക്കുക എന്നത്‌" അവിടുന്ന് ചോദിക്കപ്പെട്ടു
"അല്ലാഹുവിന്റെ ദൂദരേ, എങ്ങനെയാണ്‌ ഒരാൾ തന്റെ മാതാപിതാക്കളെ ശപിക്കുക"(അങ്ങനെ സംഭവിക്കാറില്ലല്ലോ).
അവിടുന്നു പറഞ്ഞു: "ഒരാൾ മറ്റൊരാളുടേ പിതാവിനെ ചീത്തപറയും, അപ്പോൾ അവൻ ഇവന്റെ പിതാവിനെയും മാതാവിനെയും ചീത്ത പറയും".
(അത്‌ സ്വന്തം മാതാവിനെ ശ
പിക്കുന്നതിനു തുല്യമാണ്‌).
(ബുഖാരി)

4 comments:

 1. ലോകത്ത്‌ ഇന്ന്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ കഷ്ടപ്പെടുന്നത്‌ പലിശകാരണമാണ്‌. ഏതുനിലക്കു നോക്കിയാലും പലിശ മനുഷ്യനെ കുഴിയില്‍ ചാടിച്ച ചരിത്രമേയുള്ളൂ. പലിശ വാങ്ങി ആരെങ്കിലും രക്ഷപ്പെട്ട ചരിത്രം എവിടെയും കാണാനും കഴിയില്ല. ആ ഇടപാടിന്റെ ശിക്ഷയോ......? അതും ഈ പോസ്റ്റില്‍ ചേര്‍ത്തു വായിക്കാം...
  നന്ദി സുഹ്ര്ത്തേ നന്ദി... ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയതിന്‌........

  ReplyDelete
 2. എല്ലാ‍ വിധ ആശംസകളും

  ReplyDelete
 3. രണ്ടു കാര്യങ്ങളിലേ അസൂയ പാടുള്ളൂ,
  (ഒന്ന്) അല്ലാഹു സമ്പത്ത്‌ നൽകിയ ഒരാൾ; അത്‌ സത്യ (മാർഗ്ഗ)ത്തിൽ ചിലവു ചെയ്യാൻ അവന്‌ അധികാരം നൽകപ്പെട്ടിരിക്കുന്നു,
  (രണ്ട്‌) അല്ലാഹു ജ്ഞാനം നൽകിയവൻ. അതു കൊണ്ട്‌ അവൻ കർമ്മ നിർവ്വഹണം നടത്തുന്നു. അതു പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു.
  (ബുഖാരി)

  ഇത് താങ്ങള്‍ക്ക് എവടെ നിന്ന് കിട്ടി ഏന് വ്യക്തമാക്കാമോ ???

  It is narrated by Ibna Abass (R) Prophet (Sm) Said, jealousy be done only upon two persons
  (1) to whom Allah given the Quran, he recites in praying round the clock.
  (2) To whom bestow wealth and spends on way to Allah round the clock.

  ReplyDelete
 4. എല്ലാ വിധ ആശംസകളും

  ReplyDelete